malappuram local

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: തൊഴിലുറപ്പില്‍ 10 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനം

പെരിന്തല്‍മണ്ണ: ബ്ലോക്ക്പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് ടി കെ സദഖ അവതരിപ്പിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 10 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ലക്ഷ്യംവയ്ക്കുന്നത്. നിലവിലുള്ള അഞ്ച് കോടിക്ക് പുറമേ ബ്ലോക്കിലുടനീളം ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കും.
സ്വച്ച് ഭാരത് അഭിയാനില്‍ ബ്ലോക്കിലെ കക്കുസില്ലാത്ത മുഴുവന്‍ വീടുകള്‍ക്കും അവ നിര്‍മിച്ച് നല്‍കും. 12 ലക്ഷം ഇതിനായി ചെലവഴിക്കും. അങ്കണവാടി ശൂചീകരണം പദ്ധതിയിലൂടെ ബയോഗ്യാസ്, പൈപ്പ് കംപോസ്റ്റ് യൂനിറ്റുകള്‍ വിതരണം ചെയ്യും. ഗ്രാമപ്പഞ്ചായത്തുകള്‍ക്കായി എട്ട് ലക്ഷം വിഹിതമായി നല്‍കും.'മഹിള കിസാന്‍ സശാക്തീകരന്‍ പരിയേജനയില്‍' ബ്ലോക്കിന്റെ ലേബര്‍ബാങ്കിന്റെ കീഴിലായി അഞ്ച് നടീല്‍ യന്ത്രങ്ങള്‍ വാങ്ങും.
വികസന ഫണ്ടായി 30,75,800 രൂപ ജനറല്‍ വിഭാഗത്തിനും, 1,85,51,000 പട്ടികജാതിക്കാര്‍ക്കും, 94000 പട്ടിക വിഭാഗത്തിനും നീക്കിവച്ചു. റോഡിതര മെയിന്റനന്‍സിനായി 59,41,000 രൂപയും ജനറല്‍ പര്‍പ്പസ് ഫണ്ടായി 33,04,000 രുപയും അനുവദിച്ചു. വ്യവസായ മേഖലയ്ക്ക് സ്ഥലം ഏറ്റെടുക്കാന്‍ 15 ലക്ഷവും വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിന് 15 ലക്ഷവും വകവച്ചു. പട്ടികജാതി യുവജനതയുടെ തൊഴില്‍ പരിശീലനത്തിന് 18,55,100 രുപനീക്കിവച്ചു. ജൈവ പച്ചക്കറി ഉല്‍പാദനത്തിന് ഏഴ്‌ലഷം നീക്കി വച്ചു. വയോജനങ്ങളുടെ ആശ്വാസ പദ്ധതിക്കായിയുള്ള വയോമിത്ര പരിപാടിക്ക് 5,37,900രൂപ പ്രയോജനപ്പെടുത്തും.
കൗമാരക്കാര്‍ക്ക് കൗണ്‍സലിങ്, കുടുംബ കൗണ്‍സലിങ്ങ് എന്നിവയ്ക്കും തുകവകയിരുത്തി. ലഹരി വിമുക്ത ബ്ലോക്ക് പഞ്ചായത്ത് എന്നലക്ഷ്യത്തിനായി പ്രത്യേക പദ്ധതിക്ക് അഞ്ച് ലക്ഷം വകവച്ചു. ലഹരിക്കടിമപ്പെട്ട കുട്ടികളുടെ പുനരധിവാസത്തെകുറിച്ചും ആലോചിക്കും. ബ്ലോക്ക് ഓഫിസ് അനക്‌സ് കെട്ടിടനിര്‍മാണത്തിന് 25 ലക്ഷവും, സിഡിപിഒ അഡീഷനല്‍ ഓഫിസ് നിര്‍മാണത്തിന് 13,50,100 രൂപയും ഉള്‍കൊള്ളിച്ചു. ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമീര്‍പാതാരി അധ്യക്ഷത വഹിച്ചു. ബിഡിഒ കെ മൊയ്തു സംസാരിച്ചു.
Next Story

RELATED STORIES

Share it