malappuram local

പെരിന്തല്‍മണ്ണ നഗരസഭയില്‍ മുസ്്‌ലിംലീഗിനും കോണ്‍ഗ്രസ്സിനും റിബല്‍ ശല്യം

പെരിന്തല്‍മണ്ണ: നഗരസഭ പിടിച്ചെടുക്കാനുള്ള യുഡിഎഫ് നീക്കത്തിനു വിള്ളല്‍ വീഴ്ത്തി ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ റിബല്‍ ശല്യം. യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി താമരത്ത് ഉസ്മാന്‍ മല്‍സരിക്കുന്ന വലിയങ്ങാടി നാലാം വാര്‍ഡില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മുസ്്‌ലിംലീഗ് മുന്‍ മണ്ഡലം സെക്രട്ടറിയായിരുന്ന പച്ചീരി നാസറാണ് സ്ഥാനാര്‍ഥി.

നിലവില്‍ നഗരസഭാ പ്രതിപക്ഷ നേതാവും സര്‍വീസ് ബാങ്ക് പ്രസിഡന്റുമായ പച്ചീരി ഫാറൂഖിനെതിരേ ഒലിയങ്കരയില്‍ എ കെ നിയാസ് സ്വതന്ത്രനായി രംഗത്തുണ്ട് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് നേതാവും നഗരസഭാ കൗണ്‍സിലറുമായിരുന്ന അരഞ്ഞിക്കല്‍ ആനന്ദന്‍ ഒന്നാംവാര്‍ഡില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി ശിവദാസിനെതിരേ മല്‍സരരംഗത്തുണ്ട്. മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയുമായ വോളിബോള്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവുമായ പ്രഫ. നാലകത്ത് ബഷീറിനെതിരേ 29ാം വാര്‍ഡില്‍ മുഹമ്മദ് സുനില്‍ റിബലായും മല്‍സരരംഗത്തുണ്ട്.  മനഴി വാര്‍ഡില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ലീഗ് പ്രവര്‍ത്തകന്‍ സ്വതന്ത്രനായി രംഗത്തുവന്നതും യുഡിഎഫിന്റെ നഗരസഭാ പ്രവേശനത്തിന് തടസമുണ്ടാക്കിയേക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഇതു മുതലാക്കാന്‍ ഇടതുപക്ഷത്ത് പരിചിത സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതും ഘടകക്ഷികളെ അവഗണിച്ചുള്ള സിപിഎം പ്രവര്‍ത്തനത്തിനുള്ള പ്രതിഷേധവും വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 32ാം വാര്‍ഡില്‍ യുഡിഎഫിനെതിരേ കേരള കോണ്‍ഗ്രസിലെ റാണി ഐസപ്പന്‍ മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it