Malappuram

പെരിന്തല്‍മണ്ണയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍ .3000 ജലാറ്റിന്‍ സ്റ്റിക്ക്,600 കിലോ അമോണിയം നൈട്രേറ്റ് എന്നിവയാണ് പെരിന്തല്‍മണ്ണ സിഐ കെ.എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് രാവിലെ പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡില്‍ തമിഴ്‌നാട് നിന്നും ചരക്കുമായി എത്തിയ രണ്ട് ലോറികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍. ആര്‍ക്ക് വേണ്ടി കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ല. പിടിയിലായവരെ പോലിസ് ചോദ്യം ചെയ്യുന്നു.
Next Story

RELATED STORIES

Share it