malappuram local

പെരിന്തല്‍മണ്ണയില്‍ ട്രാഫിക്് ക്രമീകരണം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരത്തിലെ ട്രാഫിക് കുരുക്ക് പരിഹരിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ ഭാഗമായി 10 മുതല്‍ മൂന്നാം ഘട്ട ക്രമീകരണം നിലവില്‍ വരും.
മണ്ണാര്‍ക്കാട് റോഡില്‍ കോഴിക്കോട്-പാലക്കാട്-തൃശൂര്‍ തുടങ്ങിയ ദീര്‍ഘദൂര ലിമിറ്റഡ് സ്‌റ്റോപ് ബസ്സുകള്‍ ഇന്നു മുതല്‍ ഹൈസ്‌കൂള്‍ റോസ് ജംങ്ഷനില്‍ പുതുതായി നിര്‍മിച്ച ബസ് ബേയില്‍ നിര്‍ത്തി മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ.
യാത്രക്കാര്‍ ഈ ബസ് ബെയില്‍ എത്തി ബസ് കയറേണ്ടതാണ്.
മണ്ണാര്‍ക്കാട് റോഡില്‍ മണ്ണാര്‍ക്കാട്ടേക്ക് പോവേണ്ട ബസ്സുകളും, മനഴി സ്റ്റാന്റിലേക്ക് പോവേണ്ട ബസ്സുകളും നീമ മെഡിക്കല്‍സിനും മാര്‍ക്കറ്റ് റോഡിനും ഇടയിലായി മാത്രം നിര്‍ത്തി സര്‍വീസ് നടത്തും. ഈ ഭാഗത്തേക്കുള്ള യാത്രക്കാര്‍ ഈ ഭാഗത്തുനിന്ന് ബസ് കയറേണ്ടതാണ്.
നിലവില്‍ കെ ആര്‍ ബേക്കറിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്ന ഓട്ടോകള്‍ ഡിവൈഎസ്പി ഓഫിസിനു മുന്‍വശത്തുള്ള പാര്‍ക്കിലേക്ക് മാറ്റി സര്‍വീസ് നടത്തേണ്ടതാണ്.
പട്ടണത്തിന്റെ സുഖമമായ ട്രാഫിക് നിയന്ത്രണത്തിന് ആവശ്യമായ ഈ സുപ്രധാനവും യാത്രക്കാര്‍ക്ക് സൗകര്യപ്രദവുമായ ഈ ക്രമീകരണത്തോട് സഹകരിക്കണമെന്നും ഈ ക്രമീകരണപ്രകാരം ബസ് ബെകളില്‍നിന്ന് പൊതുജനങ്ങള്‍ യാത്ര ചെയ്യണമെന്നും പെരിന്തല്‍മണ്ണ ടൗണ്‍ ട്രാഫിക് ക്രമീകരണ സമിതി അറിയിച്ചു.
Next Story

RELATED STORIES

Share it