Gulf

പെരിങ്ങമ്മല മാലിന്യപ്ലാന്റ് സമരത്തിന് ഐക്യദാര്‍ഢ്യം

പെരിങ്ങമ്മല മാലിന്യപ്ലാന്റ് സമരത്തിന് ഐക്യദാര്‍ഢ്യം
X


ദമ്മാം: പെരിങ്ങമ്മല മാലിന്യപ്ലാന്റ് സമരത്തിന് പെരിങ്ങമ്മല പ്രവാസി ഗ്രൂപ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കുന്നില്‍ ജലീല്‍ അധ്യക്ഷത വഹിച്ച സംഗമത്തില്‍ പ്ലാന്റിനെതിരേയുള്ള പ്രമേയം തസ്ഹീല്‍ ഇടിഞ്ഞാര്‍ അവതരിപ്പിച്ചു. പ്രദേശത്ത് മാലിന്യപ്ലാന്റ് വന്നാലുണ്ടാകാവുന്ന പരിസ്ഥിതി മലിനീകരണം, വനനശീകരണം, ജനങ്ങള്‍ക്കുണ്ടാകുന്ന നിത്യരോഗങ്ങള്‍, നിരവധി ഔഷധ സസ്യങ്ങളുടെ ഉന്മൂലനം, ആദിവാസി ഗോത്ര സമൂഹങ്ങളുടെ ആവാസ വ്യവസ്ഥ, വന്യജീവികളുടെ വംശനാശം തുടങ്ങിയ വിഷയങ്ങളില്‍ പങ്കെടുത്തവര്‍ ആശങ്കകള്‍ പങ്കുവച്ചു. പ്ലാന്റുമായി ബന്ധപ്പെട്ട മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനക്കെതിരേ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അന്‍വര്‍ ചിറ്റൂര്‍, ഷെഫീഖ് താന്നിമൂട്ടില്‍ സംസാരിച്ചു. നിര്‍ദിഷ്ട പ്ലാന്റിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ഥലം സന്ദര്‍ശിക്കാനും ആദിവാസികളെയും സമരസമിതി നേതാക്കളെയും നേരില്‍ കണ്ട് പിന്തുണ അറിയിക്കാനും അസീസ് കൊച്ചുവിള, റിയാസ് കൊച്ചുവിള എന്നിവരെ ചുമതലപ്പെടുത്തി. നാട്ടിലുള്ള മുഴുവന്‍ പ്രവാസി സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it