kozhikode local

പെന്‍ഷന് അര്‍ഹരായിട്ടും അപേക്ഷ നല്‍കാന്‍ കഴിയാതെ നാലുലക്ഷം പേര്‍

കോഴിക്കോട്: സംസ്ഥാനത്തെ നാലു ലക്ഷം പേര്‍ പെന്‍ഷന് അര്‍ഹരാണെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടും അപേക്ഷ നല്‍കാന്‍ കഴിയാത്ത അവസ്ഥ. സേവന പെന്‍ഷന്‍ വിതരണം ചെയ്യേണ്ട സംസ്ഥാനത്തെ ഡിബിടി മെയ് 31ന് ശേഷം പ്രവര്‍ത്തനരഹിതമായതാണ് കാരണം. ധനകാര്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുതിയ അപേക്ഷ പരിഗണിച്ചാലും അത് നല്‍കാതിരിക്കാനാണ് സര്‍ക്കാരിന്റെ കടുത്ത നടപടിയെന്ന് ഡെമോക്രാറ്റിക് കണ്‍സ്യൂമര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി യോഗം ആരോപിച്ചു.
അഡ്വ. കെ അച്യുതന്‍ നായര്‍ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്തെ സൈറ്റ് തുറക്കാത്തതിനാല്‍ അപേക്ഷകള്‍ അയക്കാനാവുന്നില്ല. 978 ഗ്രാമപ്പഞ്ചായത്തുകളിലും 87 നഗരസഭകളിലും ആറ് കോര്‍പറേഷനുകളിലുമായി 34300 അപേക്ഷകരും സാക്ഷ്യപത്രം സമര്‍പ്പിക്കാന്‍ 150000 അപേക്ഷകരും ഉണ്ട്. സൈറ്റ് തുറന്ന് പുതിയ അപേക്ഷകര്‍ക്കും സത്യപ്രസ്താവന നല്‍കിയവര്‍ക്കും അക്കൗണ്ട് നമ്പര്‍ തെറ്റു തിരുത്തിക്കൊടുത്തവര്‍ക്കും പെന്‍ഷന്‍ എത്രയും വേഗം കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലീഗല്‍ അഡൈ്വസര്‍ കെ പി അനില്‍കുമാര്‍, വി എസ് അച്യുതലാല്‍, മോഹനന്‍ കാക്കത്തുരുത്തി, എന്‍ പി സുരേഷ് ബാബു, രമണിക്കുട്ടിയമ്മ സംസാരിച്ചു.
Next Story

RELATED STORIES

Share it