പെന്‍ഷന്‍ മുടങ്ങിയ സംഭവം പോസ്റ്റല്‍ വകുപ്പിന്റെ വീഴ്ചയെന്ന് റിപോര്‍ട്ട്

തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുക പോസ്റ്റ് ഓഫിസ് വഴി യഥാസമയം വിതരണം ചെയ്യാതിരുന്ന സാഹചര്യത്തില്‍, അനന്തര നടപടികളെക്കുറിച്ചു പരിശോധിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.
മന്ത്രിമാരായ കെ സി ജോസഫ്, എം കെ മുനീര്‍, എ പി അനില്‍കുമാര്‍, ഷിബു ബേബിജോണ്‍ എന്നിവരാണ് ഉപസമിതി അംഗങ്ങള്‍. പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ പോസ്റ്റല്‍ വകുപ്പിന് വീഴ്ച സംഭവിച്ചുവെന്ന ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു തീരുമാനം.
റിപോ ര്‍ട്ടിലെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ താല്‍പര്യം അനുസരിച്ചും തുടര്‍നടപടികളെക്കുറിച്ച് മന്ത്രിസഭാ ഉപസമിതി നിര്‍ദേശം സമര്‍പ്പിക്കും. പണം ഏതുരീതിയില്‍ വിതരണം ചെയ്യണമെന്നതു തിരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കാമെന്ന നിര്‍ദേശമാണ് നിലവില്‍ പരിഗണനയിലുള്ളത്.
ഓണക്കാലത്ത് 32 ലക്ഷം പേ ര്‍ക്ക് അനുവദിച്ച 1260 കോടി രൂപ യഥാസമയം വിതരണം ചെയ്യാതിരുന്നതാണ് വ്യാപകമായ പരാതിക്ക് ഇടയാക്കിയത്. വിവിധ ജില്ലകളില്‍ സര്‍ക്കാര്‍ നടത്തിയ സാമ്പിള്‍ വെരിഫിക്കേഷനില്‍ കുറഞ്ഞത് 43 ശതമാനമെങ്കിലും യഥാസമയം വിതരണം ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടു. പെന്‍ഷന്‍ വാങ്ങാന്‍ പത്തുതവണ വരെ പോസ്റ്റ് ഓഫിസില്‍ പോയവര്‍ ഉണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി. ഇത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Next Story

RELATED STORIES

Share it