kasaragod local

പെന്‍ഷന്‍ തുക നല്‍കുന്നതില്‍ ബാങ്ക് കമ്മീഷന്‍ തട്ടിയെന്ന ആരോപണവുമായി ഗുണഭോക്താക്കള്‍

മഞ്ചേശ്വരം: പെന്‍ഷന്‍ തുക നല്‍കുന്നതില്‍ ബാങ്ക് കമ്മീഷന്‍ തട്ടിയെന്ന ആരോപണവുമായി ഗുണഭോക്താക്കള്‍ രംഗത്ത്. മഞ്ചേശ്വരത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മിയാപ്പദവ് സര്‍വീസ് സഹകരണ ബാങ്കിനെതിരേ പത്തോളം സ്ത്രീകള്‍ ആരോപണവുമായി രംഗത്ത് വന്നത്. മീഞ്ച പഞ്ചായത്തിലെ മജിബയല്‍ വാര്‍ഡിലെ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഇന്ദിര ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ അടക്കമുള്ള വിധവ, വാര്‍ധക്യ, വികലാംഗ പെന്‍ഷനുകള്‍ വിതരണം ചെയ്തതില്‍ കമ്മീഷന്‍ എടുത്തതായാണ് ആരോപണം. ഈ വര്‍ഷം മെയ്, ജൂണ്‍, ജൂലൈ, ആഗസ്ത് എന്നീ നാലു മാസത്തിലെ 1100 രൂപ വീതമുള്ള 4400 രൂപയാണ് നല്‍കേണ്ടത്. എന്നാല്‍ മജിബയല്‍ സ്‌കൂളില്‍ വിതരണം ചെയ്ത പെന്‍ഷന്‍ തുകയില്‍ 3200 രൂപ മാത്രമാണ് നല്‍കിയത്. പണം നല്‍കിയ ശേഷം ഒപ്പിട്ടു വാങ്ങുകയും ചെയ്തിരുന്നതായി ഇവര്‍ പറയുന്നു. എന്നാല്‍ വായന അറിയാത്ത തങ്ങളെ ബാങ്ക് അധികൃതര്‍ പറ്റിക്കുകയായിരുന്നുവെന്നു പിന്നീടാണ് മനസിലായതെന്നു ഇവര്‍ പറഞ്ഞു. മജിബയയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആയിഷ, ഖദീജ, രോഹിണി, രാധ, ആയിഷ തുടങ്ങിയവരാണ് ആരോപണവുമായി വാര്‍ത്താസമ്മേളനം നടത്തിയത്. തങ്ങളെ പോലെ നൂറോളം പേരാണ് മീഞ്ച പഞ്ചായത്തി ല്‍ മാത്രം തട്ടിപ്പിന് ഇരയായതെന്നും ഇവര്‍ പറഞ്ഞു. സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് മിയാപദവ് സര്‍വീസ് സഹകരണ ബാങ്ക് ഭരിക്കുന്നത്.
Next Story

RELATED STORIES

Share it