kozhikode local

പെന്‍ഷന്‍ അദാലത്തിന്റെ മറവില്‍ സര്‍ക്കാര്‍വിരുദ്ധ സംഗമമെന്ന്‌

കൊടുവള്ളി: മുന്‍സിപ്പാലിറ്റി പെന്‍ഷന്‍ അദാലത്തിന്റെ മറവില്‍ സര്‍ക്കാര്‍വിരുദ്ധ സംഗമം നടത്തിയതായി ആരോപണം. നിലവില്‍ പെന്‍ഷന്‍ കിട്ടികൊണ്ടിരിക്കുന്ന ഏതാനും പേര്‍ക്ക് ഇത്തവണ പെന്‍ഷന്‍ ലഭ്യമായില്ല. ആയിരക്കണക്കിന് അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നത് തടയാനുള്ള ശ്രമത്തിനിടയില്‍ എതാനും അര്‍ഹതപ്പെട്ടവരുടെ പെന്‍ഷനും തടയപ്പെട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ അനര്‍ഹരുടെ ലിസ്റ്റ് തയ്യാറാക്കിയതില്‍ ചില അപാകതകള്‍ പറ്റിയിട്ടുണ്ടെന്നും എത്രയും പെട്ടന്ന് പരിഹരിക്കുമെന്നും ഗ്രാമപഞ്ചായത്തിന്റെയൊ മുനിസിപാലിറ്റിയുടെയോ സെക്രട്ടറിമാര്‍ക്ക് പരാതി നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ അറിയിപ്പ് വന്നു. ഇതിനകം പരാതി ലഭിച്ച 5000ത്തിലധികം ആളുകളുടെ പെന്‍ഷന്‍ പുന:സ്ഥാപിച്ചതുമാണ് .എന്നാല്‍ അപാകതകള്‍ പരിഹരിക്കാന്‍ എന്ന പേരില്‍ കൊടുവള്ളി നഗരസഭയുടെ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍മാനും രാവിലെ കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ അദാലത്ത് എന്ന പേരില്‍ പരിപാടിസംഘടിപ്പിച്ചതായാണ് ആരോപണം. ഇക്കാര്യം കൗണ്‍സിലൊ ക്ഷേമകാര്യ സ്റ്റന്റിംകമ്മിറ്റിയൊ അറിഞ്ഞിരുന്നില്ല. രാവിലെ 10 ന് മുമ്പ് തന്നെ നിരവധി ചാനലുകാരെ വിളിച്ചു വരുത്തിയിരുന്നു പരിപാടി ആരംഭിച്ചെങ്കിലും ഒറ്റ ജീവനക്കാര്‍ പോലും പങ്കെടുത്തില്ല. ഡെപ്യൂട്ടി ചെയര്‍മാന്‍ സ്വാഗത പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പെന്‍ഷന്‍ അപാകത പരിഹരിക്കുകയല്ല സര്‍ക്കാറിനെതിരെ നുണ പ്രചാരണം നടത്താനാണ് അദ്ദേഹം ശ്രമിച്ചതത്രേ. വേദിയിലുണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാര്‍ കെ ബാബു ഇതിനെ ശക്തിയായി എതിര്‍ത്തു. അസുഖമായി കിടക്കുന്നവരെയും പ്രായാധിക്യത്താല്‍ നടക്കാന്‍ കഴിയാത്തവരെയും കമ്മ്യൂണിറ്റി ഹാളിന്റെ മൂന്നാം നിലയിലേക്ക് കയറ്റികൊണ്ട് വന്ന് ഒറ്റ ജീവനക്കാരെ പോലും പങ്കെടുപ്പിക്കാതെ വിഢികളാക്കിയ നടപടിയില്‍ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. തുടര്‍ന്ന്മുനിസിപ്പാലിറ്റിക്ക് ലഭിച്ച പരാതികള്‍ എത്രയും പെട്ടന്ന് പരിശോധിച്ച് തീര്‍പ്പുകല്‍പ്പിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കുന്നതിന് പകരം അദാലത്തിന്റെ മറവില്‍ പെന്‍ഷന്‍കാരെ വിളിച്ചു വരുത്തി സര്‍ക്കാര്‍വിരുദ്ധ സംഗമം നടത്തിയ ഭരണസമിതി നടപടിക്കെതിരെ അദാലത്ത് ഹാളിനു മുന്നില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ധര്‍ണ്ണ കെ ബാബു ഉദ്ഘാടനം ചെയ്തു. വായോളി മുഹമ്മദ് മാസ്റ്റര്‍, നാസര്‍കോയ തങ്ങള്‍ ഇ സി മുഹമ്മദ്, കെ ജമീല സംസാരിച്ചു.

Next Story

RELATED STORIES

Share it