പെന്‍ഷന്‍പ്രായം: വാര്‍ത്ത തള്ളി ധനമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം 58 ആക്കാന്‍ ധനവകുപ്പിന്റെ ശുപാര്‍ശയെന്ന വാര്‍ത്തയ്‌ക്കെതിരേ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. എവിടെനിന്നാണ് അത്തരമൊരു വിവരം ലഭിച്ചതെന്ന് വാര്‍ത്ത നല്‍കിയവര്‍ വെളിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ധനമന്ത്രിക്കു മാത്രമല്ല, വകുപ്പിലാര്‍ക്കും ഇത്തരമൊരു നിര്‍ദേശത്തെക്കുറിച്ച് അറിയില്ല. ഇത്തരത്തിലൊരു ഫയലോ നിര്‍ദേശമോ ധനവകുപ്പിനു മുന്നിലില്ല. വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ധനമന്ത്രി മുഖ്യമന്ത്രിക്ക് ഫയല്‍ കൈമാറിയെന്ന തെറ്റായ കാര്യങ്ങളാണ് ആധികാരികമായി പ്രസ്താവിച്ചിരിക്കുന്നത്. ദയവായി ആ ഫയല്‍ നമ്പര്‍ പ്രസിദ്ധീകരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുമ്പ് തന്റെ ഓഫിസുമായി ഒന്നു ബന്ധപ്പെടാനുള്ള മാന്യത കാണിക്കാമായിരുന്നു. സത്യസന്ധമായ വിവരങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ. അങ്ങനെ തന്നെയാണ് നേരത്തെയും ഇടപെട്ടിട്ടുള്ളത്. എന്നാല്‍, ഇതു വളരെ മോശമായിപ്പോയി. ഒന്നുകില്‍ ഫയല്‍ നമ്പര്‍ സഹിതം തെളിവുകള്‍ നിരത്തി പ്രചാരണം ശരിയെന്നു തെളിയിക്കണം. അല്ലെങ്കില്‍ പിന്‍വലിക്കാനുള്ള മാന്യത കാണിക്കണമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it