Idukki local

പെന്‍ഷന്‍പ്രായം ഉയര്‍ത്തണം: ഇ എസ് ബിജിമോള്‍ എംഎല്‍എ

പൈനാവ്: സംസ്ഥാന ജീവനക്കാരുടേയും അധ്യാപകരുടേയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെ ആശങ്കകള്‍ പരിഹരിക്കണമെന്നും, വിലക്കയറ്റം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജോയിന്റ് കൗണ്‍സില്‍ നേതൃത്വം നല്‍കുന്ന അധ്യാപക സര്‍വീസ് സംഘടന സമരസമിതി നേതൃത്വത്തില്‍ പൈനാവില്‍നിന്ന് ജില്ലാ മാര്‍ച്ചും ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ ധര്‍ണയും നടന്നു. ഇന്ത്യയില്‍ ഏറ്റവും താഴ്ന്ന പെന്‍ഷന്‍ പ്രായം കേരളത്തില്‍ തന്നെയാണെന്നും കൂടിയ ആയുര്‍ദൈര്‍ഘ്യം കേരളത്തിലാണെന്നും പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ധര്‍ണ ഉദ്ഘാടനം ചെയ്ത് ഇ എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. ശരാശരി 75 വയസ് ആയുര്‍ദൈര്‍ഘ്യമുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. 20 വര്‍ഷം സര്‍വീസുള്ള ജീവനക്കാര്‍ക്ക് 40 വര്‍ഷം പെന്‍ഷന്‍ നല്‍കേണ്ടി വരുന്നതും ഇവിടെ മാത്രമാണ്. ജീവനക്കാരുടെ ആരോഗ്യം പരമാവധി ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണം. പങ്കാളിത്ത പെന്‍ഷന്‍ സിവില്‍ സര്‍വീസിന്റെ ആകര്‍ഷണീയത ഇല്ലാതാക്കി. ഇത് മാറ്റണം. ഇതിനായി സര്‍വീസ് സംഘടനകളുടെ യോജിച്ച സമരമുറ ഉണ്ടാകണം. ജില്ലാ ധര്‍ണ്ണയില്‍ എ.കെ.എസ്.റ്റി.യു. ജില്ലാ പ്രസിഡന്റ് എന്‍. ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it