wayanad local

പെന്‍ഷനേഴ്‌സ് യൂനിയന്‍ ജില്ലാ സമ്മേളനം ഇന്നും നാളെയും

കല്‍പ്പറ്റ: കേരളാ സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ 26-ാം ജില്ലാ സമ്മേളനം ഇന്നും നാളെയുമായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തിന് തുടക്കം കുറിച്ച് ആറിന് രാവിലെ 10ന് ജില്ലാ പ്രസിഡന്റ് പി രാജന്‍ പതാകയുയര്‍ത്തും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തും.
ഉച്ചക്ക് രണ്ടിന് വനിതാ സമ്മേളനം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്യും. ആലീസ് മാത്യു, നളിനി കെ ചന്ദ്രന്‍, പി കെ ലീലാഭായ്, മാഗി വിന്‍സെന്റ്, വി ടി മേരി, ഉഷാബേബി സംസാരിക്കും. ഏഴിന് രാവിലെ 10ന് പ്രതിനിധി സമ്മേളനം നടക്കും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി ആറിന് രാവിലെ 9.30ന് മീനങ്ങാടി ടൗണില്‍ പ്രകടനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എം സി കുര്യാക്കോസ്, ജില്ലാ പ്രസിഡന്റ് പി രാജന്‍, സെക്രട്ടറി എസ് സി ജോണ്‍, വൈസ്പ്രസിഡന്റ് കെ കെ വിശ്വനാഥന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it