Flash News

പെന്‍ഷനും റേഷനും ഇല്ല: 58കാരി പട്ടിണി മൂലം മരിച്ചു

പെന്‍ഷനും റേഷനും ഇല്ല: 58കാരി പട്ടിണി മൂലം മരിച്ചു
X
ഗിരിധ്: മൂന്ന് ദിവസമായി ഭക്ഷണമില്ലാതെ ജാര്‍ഖണ്ഡില്‍ 58കാരി പട്ടിണി മൂലം മരിച്ചു. സാവിത്രി ദേവി എന്ന സ്ത്രീയാണ് മരിച്ചത്. മൂന്ന് ദിവസമായി വീട്ടില്‍ ഭക്ഷണമില്ലായിരുന്നുവെന്നാണ് മകന്‍ പറഞ്ഞത്.ഗിരിധ് ജില്ലയിലെ ഡുമ്രി ബ്ലോക്കിലെ മംഗര്‍ഗഡ്ഡി ഗ്രാമത്തിലാണ് സംഭവം.



അതേസമയം, ഈ വീട്ടുകാര്‍ക്ക് റേഷന്‍ കാര്‍ഡില്ലെന്നും ഇവര്‍ ഇതിനായി അപേക്ഷ നല്‍കിയിരുന്നോവെന്ന് പരിശോധിക്കുമെന്നും പ്രാദേശിക ഭരണകൂടം പ്രതികരിച്ചു.2014ല്‍ വിധവ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടാറില്ലായിരുന്നു എന്ന് മകന്‍ പറയുന്നു.
Next Story

RELATED STORIES

Share it