Apps & Gadgets

പെന്‍ഡ്രൈവുകള്‍ ഇനി കണക്ട് ചെയ്യേണ്ട, പോക്കലിട്ടാല്‍ മതി

പെന്‍ഡ്രൈവുകള്‍ ഇനി കണക്ട് ചെയ്യേണ്ട, പോക്കലിട്ടാല്‍ മതി
X

പെന്‍ഡ്രൈവുകളും മെമ്മറി കാര്‍ഡുകളും ഡിവൈസുമായി നേരിട്ട് കണക്ട് ചെയ്ത് ഫയലുകള്‍ ആക്‌സസ് ചെയ്യുന്ന സംവിധാനത്തിന് തല്‍ക്കാലം വിടപറയേണ്ടിവരും, 'സാന്‍ഡിസ്‌ക് കണക്ട് വയര്‍ലെസ്സ് സ്റ്റിക്ക്' (SanDisk Connect Wireless Stick) എന്ന നൂതന സംവിധാനവുമായി വിപണി കൈയ്യടക്കാന്‍ ഒരുങ്ങുകയാണ് സാന്‍ഡിസ്‌ക്.

പെന്‍ഡ്രൈവ് പോക്കറ്റിലിട്ടും ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ പറ്റും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരേ സമയം വ്യത്യസ്ത ഡിവൈസുകളുമായി കണക്ട് ചെയ്യാനും ഫയലുകള്‍ ബ്രൗസ് ചെയ്യാനും കഴിയും. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ് തുടങ്ങിയ വ്യത്യസ്തങ്ങളായ ഓപ്പറേറ്റിങ് സിസ്റ്റംങ്ങളുള്ള ഡിവൈസുകളിലും ഇത് ഒരേ സമയം പ്രവര്‍ത്തിക്കാനാവുമെന്ന് കമ്പനി അവകാശപ്പെടുന്നു. 16GB,32GB,64GB,128GB കപ്പാസിറ്റികളിലുള്ള പെന്‌ഡ്രൈവുകളാണ് കമ്പനി വിപണിയിലിറക്കുന്നത്.



Next Story

RELATED STORIES

Share it