പെന്റഗണിന്റേത് ശീതയുദ്ധകാലത്തെ മനോഭാവം: ചൈന

ബെയ്ജിങ്: തെക്കന്‍ ചൈനാക്കടലിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പെന്റഗണ്‍ സ്വീകരിക്കുന്നത് ശീതയുദ്ധകാലത്തെ മനോഭാവമെന്ന് ചൈന. കടലില്‍ ആധുനിക ആയുധങ്ങള്‍ സ്ഥാപിച്ച് ചൈനയെ ഭയപ്പെടുത്താമെന്നാണ് യുഎസ് കരുതുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുനിയാങ് പറഞ്ഞു. തെക്കന്‍ ചൈനാക്കടല്‍ വിഷയത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുന്നയിച്ച വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ നീക്കങ്ങള്‍ അവരെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്താനേ സഹായിക്കൂ എന്നായിരുന്നു കാര്‍ട്ടര്‍ അഭിപ്രായപ്പെട്ടത്.
Next Story

RELATED STORIES

Share it