പെണ്‍ശക്തി വിളിച്ചോതി റെക്കോഡിലേക്ക്; രക്ഷാപ്രദര്‍ശനം വിസ്മയമാക്കി വിദ്യാര്‍ഥിനികള്‍

തിരുവനന്തപുരം: വനിതാദിനത്തില്‍ പെണ്‍കരുത്ത് വിളിച്ചോതി സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ കരാത്തെ പ്രദര്‍ശനം ഗിന്നസ് ലോക റെക്കോഡിലേക്ക്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേ ഡിയത്തില്‍ ജില്ലാ പഞ്ചായത്തിന്റെ “രക്ഷാ കരാത്തെ’ പരിശീലന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കരാത്തെ ഡിസ്‌പ്ലേയാണ് സ്ത്രീശാക്തീകരണത്തിന്റെ വിജയപ്രകടനമായി ചരിത്രം സൃഷ്ടിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ”രക്ഷാ കരാത്തെ’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചട ങ്ങിനോടനു ബന്ധിച്ച് സമാധാനത്തിന്റെ  വെള്ളരിപ്രാവുകളും മുഖ്യമന്ത്രി വേദിയില്‍ പറത്തി. കരാത്തെ പ്രദര്‍ശന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷത വഹിച്ചു. മേയര്‍ വി കെ പ്രശാന്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ സംബന്ധിച്ചു.
സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനുമായാണു ജില്ലാ പഞ്ചായത്ത് ‘രക്ഷാപദ്ധതിയിലൂടെ രണ്ടു വര്‍ഷമായി കരാത്തെ പരിശീലനം നല്‍കിവരുന്നത്. 2016-17 വര്‍ഷത്തില്‍ 100 സ്‌കൂളുകളിലും 2017-18ല്‍ 130 സ്‌കൂളുകളിലുമാണ് പദ്ധതി നടപ്പാക്കിയത്. സാമൂഹിക സുരക്ഷാ മിഷന്റെയും വിമുക്തിമിഷന്റെയും പിന്തുണ പരിപാടിക്കുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കരാത്തെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കരാത്തെ പരിശീലകരെയാണു സ്‌കൂളുകളില്‍ പരിശീലനത്തിന് നിയോഗിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കരാത്തെ പരിശീലകന്‍ വിനോദ് കുമാറാണ് ജില്ലാ കോ-ഓഡിനേറ്റര്‍.
ലോകത്ത് തന്നെ ഇത്തരത്തില്‍ പരിശീലനം നേടിയ 6000ലധികം പെണ്‍കുട്ടികളുടെ കരാത്തെ പ്രദര്‍ശനം അപൂര്‍വമാണ്.
ഗിന്നസ് അധികൃതരുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വിധേയമായാണു പെണ്‍കുട്ടികള്‍ സ്‌റ്റേഡിയത്തില്‍ അണിനിരന്നത്. കേരള സര്‍ക്കാരിന്റെ “വിമുക്തി’യുടെ ഭാഗമായ ലഹരിവിരുദ്ധ പ്രതിജ്ഞയും വിദ്യാര്‍ഥിനികളെടുത്തു.
Next Story

RELATED STORIES

Share it