Flash News

പെണ്‍വാണിഭ സംഘാംഗത്തിന്റെ കൊല ; നാലുപേര്‍ പിടിയില്‍



തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘാംഗത്തിന്റെ തിരോധാനം കൊലപാതകമാണെന്ന് ഷാഡോ പോലിസ് കണ്ടെത്തി. കഴിഞ്ഞ ഏപ്രില്‍ 24ന് അടൂര്‍ കടമ്പനാട് തുവയൂര്‍ ചെറുക്കാറ്റു വീട്ടില്‍ രഞ്ചു കൃഷ്ണനെ(32) യാണ് കൊലപ്പെടുത്തിയത്. പേരൂര്‍കട പോലിസ് രജിസ്റ്റര്‍ ചെയ്ത ബാലപീഡന കേസിലെ പ്രതിയായ ഇയാളെ സുഹൃത്തുക്കള്‍ കാറില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കേരള- കര്‍ണാടക അതിര്‍ത്തിയിലെ മക്കൂട്ടം വനത്തിലെ കൊക്കയില്‍ തള്ളുകയായിരുന്നു. സംഭവത്തി ല്‍ മലയിന്‍കീഴ്, അരുവിപ്പാറ വിറക് വെട്ടിക്കോണത്ത് വീട്ടില്‍ അഭിലാഷ് (31),  വെമ്പായം തേക്കട  കൊച്ചാലുംമൂട് കിഴക്കതില്‍ വീട്ടില്‍ ദീപക് (27), ആറ്റിപ്ര നെഹ്്‌റു ജങ്ഷനില്‍ കൃതിക ഭവനില്‍ താമസിക്കുന്ന ഹരിലാല്‍ (37), ആക്കുളം മടത്തുവിള ലൈയിനില്‍ ഷാഹിര്‍ (19) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റിലെ മുഖ്യകണ്ണികളാണ് അഭിലാഷും ഹരിലാലും ദീപക്കും. പ്രതികളിലൊരാളുടെ കുട്ടിയെയും സുഹൃത്തായ യുവതിയുടെ കുട്ടികളെയും കൊല്ലപ്പെട്ട രഞ്ചു ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. രഞ്ചു കൃഷ്ണന്റെ മൃതദേഹം കര്‍ണാടകയിലെ ആശുപത്രിയില്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it