പെണ്‍വാണിഭ സംഘം പിടിയില്‍

എടപ്പാള്‍: വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവന്ന മൂന്ന് സ്ത്രീകളുള്‍പ്പെടെയുള്ള അഞ്ചംഗ സംഘം പിടിയില്‍. ചങ്ങരംകുളം എസ്‌ഐ വിനോദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പൂക്കരത്തറയില്‍ വച്ച് വീട് വളഞ്ഞ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരില്‍ പറവൂര്‍ സ്ത്രീ പീഡന കേസിലെ രണ്ടാംപ്രതിയായിരുന്ന കോതമംഗലം വാഴപ്പറമ്പില്‍ കരുവാന്‍ പറമ്പില്‍ മനോജ്(40) ഉള്‍പ്പെട്ടിട്ടുണ്ട്.
പെരുമ്പിലാവ് ചാണശ്ശേരി സുരേന്ദ്രന്‍ (55) കാസര്‍കോട് സ്വദേശിനിയായ നാല്‍പത്കാരി, കര്‍ണാടക സ്വദേശിനി, പാലക്കാട് സ്വദേശിനി എന്നിവരാണ് മറ്റുള്ളവര്‍. പോലിസ് സംഘം വീട് വളഞ്ഞതോടെ വീട്ടിലുണ്ടായിരുന്ന ശുകപുരം കടുങ്ങില്‍ ഷഹീര്‍ (27), കോലളമ്പ് വാക്കാട്ടയില്‍ ഷഫീഖ് (26) എന്നിവര്‍ പുറത്തേക്കു രക്ഷപ്പെട്ടു. പിടിയിലായ അഞ്ചു പേരെയും ഇന്നലെ പൊന്നാനി കോടതിയില്‍ ഹാജരാക്കി. രക്ഷപ്പെട്ട ഷഫീഖിനെയും ഷഹീറിനെയും കണ്ടെത്തുന്നതിനുള്ള ഊര്‍ജിത ശ്രമം നടത്തിവരുന്നതായി ചങ്ങരംകുളം എസ്‌ഐ വിനോദ് പറഞ്ഞു.
Next Story

RELATED STORIES

Share it