പെണ്‍കുട്ടിയെ വിറ്റ കേസ്: പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവ്

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി വില്‍പന നടത്തി പണം വാങ്ങിയ കേസിലെ പ്രതികളായ തിരുവനന്തപുരം തിരുമല എംഎസ്പി നഗര്‍ ബഥേല്‍ഹൗസില്‍ ശോഭാ ജോണ്‍ (45), കൂട്ടാളി തിരുവനന്തപുരം ശാസ്തമംഗലം കഞ്ഞിരമ്പാറ അരുതക്കുഴി തച്ചങ്കേരി അനില്‍കുമാര്‍ (കേപ് അനി), സുനില്‍കുമാര്‍ എന്നിവര്‍ക്കു വിചാരണക്കോടതി ഏഴുവര്‍ഷം തടവും ഒരുലക്ഷം രൂപ വീതം പിഴയും വിധിച്ചു. വരാപ്പുഴ ഒളനാട്ടെ വാടകവീട് കേന്ദ്രീകരിച്ച് 2011 മാര്‍ച്ച് മുതലാണു ശോഭാ ജോണിന്റെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തിയത്. കേസിനാസ്പദമായ സംഭവം നടന്ന ദിവസം പെണ്‍കുട്ടിയെ ശോഭാ ജോണിന്റെ നി ര്‍ദേശപ്രകാരം അനില്‍കുമാറാണു കാക്കനാട്ട് നിന്നു വൈറ്റിലയിലെ ഫഌറ്റിലെത്തിച്ച് സുനില്‍കുമാറിനു കൈമാറിയത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ കുറ്റങ്ങളായ മാനഭംഗം, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അന്യായമായി തടങ്കലില്‍ സൂക്ഷിച്ച് വില്‍ക്കല്‍, വാങ്ങല്‍, കൊല്ലുമെന്നു ഭീഷണിപ്പെടുത്തല്‍ എന്നിവയ്ക്ക് ഏഴുവര്‍ഷം വീതം 21 വര്‍ഷത്തെ തടവുശിക്ഷയാണു കോടതി വിധിച്ചതെങ്കിലും പ്രതികള്‍ ശിക്ഷ ഒരുമിച്ച് ഏഴുവര്‍ഷം അനുഭവിച്ചാല്‍ മതി. പിഴത്തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കാനും സെഷന്‍സ് കോടതി വിധിച്ചു.
Next Story

RELATED STORIES

Share it