thiruvananthapuram local

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



വിഴിഞ്ഞം: പ്രായപൂ ര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍. കൊട്ടാരക്കര മാങ്കോട് ചിതറ കോത്തല മമത ഭവനില്‍ മനീഷ്(23) ആണ് പൂവാര്‍ പോലിസിന്റെ പിടിയിലായത്. സ്‌കൂള്‍ കലോല്‍സവത്തിന് മൈക്ക് ഓപ്പറേറ്ററായി എത്തിയ പ്രതി കുട്ടിയുമായി ചങ്ങാത്തം സ്ഥാപിക്കുകയായിരുന്നുവെന്നു പൂവാര്‍ പോലിസ് പറഞ്ഞു. തുടര്‍ന്ന് സ്‌നേഹം നടിച്ചു പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയ പ്രതി ഇയാളുടെ വീടിനു സമീപത്തെ ആളൊഴിഞ്ഞ ഷെഡിലും, അങ്കണവാടി കെട്ടിടത്തിലും വച്ചു മൂന്നു ദിവസം പീഡിപ്പിച്ചെന്നും പോലിസ് അറിയിച്ചു. കുട്ടിയെ കാണ്മാനില്ലായെന്നു കാണിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൂവാര്‍ സിഐ എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇരുവരെയും കണ്ടെത്തിയത്. കോടതിയുടെ നിര്‍ദേശ പ്രകാരം പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പിടിയിലായ മനീഷിനെതിരേ കൊല്ലം കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനില്‍ ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പൂവാര്‍ പോലിസ് അറിയിച്ചു. പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it