thiruvananthapuram local

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മെഡിക്കല്‍ കോളജ്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ ഷാഡോ പോലിസിന്റെ സഹായത്തോടെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തു. കരകുളം എംജി കോളനിയില്‍ അരുവിയോട് വീട്ടില്‍ റിച്ചു എന്നു വിളിക്കുന്ന പ്രതീഷ് (21) ആണ് പിടിയിലായത്. കഴിഞ്ഞ രാത്രിയാണ് പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി നാലാഞ്ചിറയിലുള്ള ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്.
ട്രെയിന്‍യാത്ര കഴിഞ്ഞ് സ്‌കൂട്ടറില്‍ തകരപ്പറമ്പ് മേല്‍പ്പാലത്തിലൂടെ വീട്ടിലേക്ക് വരുകയായിരുന്ന വീട്ടമ്മയെ വാഹനം തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പിച്ച് പണം തട്ടിയ കേസിലെ പ്രതികളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കൂട്ടുപ്രതിയായ ഇയാളെ കുമാരപുരം പൂന്തി റോഡിലുള്ള ഗ്യാസ് ഗോഡൗണിനു സമീപത്തു നിന്നു പിടികൂടിയത്. ചോദ്യം ചെയ്തതില്‍ ചാലക്കുഴിയിലെ വീട്ടില്‍ നിന്നു ലാപ്‌ടോപ്പ് കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് അറിയിച്ചു.
മണ്ണന്തല, പൂജപ്പുര, ഫോര്‍ട്ട് എന്നീ സ്‌റ്റേഷനുകളില്‍ പ്രതീഷിനെതിരെ കേസുകള്‍ നിലവിലുണ്ട്. ഡിസിപി ശിവവിക്രമിന്റെയും കണ്‍ട്രോള്‍ റൂം എസി പ്രമോദ് കുമാറിന്റെയും കഴക്കൂട്ടം സൈബര്‍ സിറ്റി എസി അനില്‍കുമാറിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് സിഐ കെ സജീവ്, എസ്‌ഐ എസ് ബിജോയ്, എസ്‌സിപിഒ ജയശങ്കര്‍, സിപിഒ അനില്‍കുമാര്‍, ഷാഡോ ടീമിലെ അംഗങ്ങളായ അരുണ്‍, അജിത്ത്, രഞ്ജിത്ത്, പ്രദീപ്, വിനോദ് എന്നിവരാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it