malappuram local

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവല്‍: പ്രതികളെ രാജസ്ഥാന്‍ പോലിസിനു കൈമാറി

തിരൂര്‍: 18 കാരിയായ രാജസ്ഥാ ന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ തിരൂരില്‍ പിടിയിലായ രണ്ടു രാജസ്ഥാന്‍ യുവാക്കളെ രാജസ്ഥാന്‍ പോലിസിനു കൈമാറി.രാജസ്ഥാനിലെ കരൗലി ജില്ലയില്‍ ഗാരക് സ്വദേശികളായ ഡോഡി റാമിന്റെ മകന്‍ ഋഷികേശ് എന്ന ഋഷി (27), കിരോട്ടിലാല്‍ മീണയുടെ മകന്‍ കെ പി റാം (28) എന്നിവരെയാണ് കൈമാറിയത്.
തിരൂരിലും പരിസരത്തും മാര്‍ബിള്‍ ജോലി ചെയ്തു വരികയായിരുന്ന ഇവരെ രാജസ്ഥാന്‍ പോലിസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ബുധനാഴ്ച തിരൂര്‍ പോലിസ് കാരത്തൂര്‍, പട്ടര്‍നടക്കാവ് എന്നിവിടങ്ങളില്‍ നിന്ന് പിടികൂടുകയായിരുന്നു. മഞ്ചേരി ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതികളെ രാജസ്ഥാന്‍ പോലിസ് ഏറ്റെടുത്ത് കൊണ്ടുപോയി. 2014ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം കേരളത്തിലുള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവത്രെ. അതിലെ രണ്ട് പ്രതികളാമ് തിരൂര്‍ പോലിസിന്റെ വലയിലായത്.
Next Story

RELATED STORIES

Share it