പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ല



തിരുവനന്തപുരം: ആര്‍സിസിയില്‍ ചികില്‍സയിലിരുന്ന പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധയില്ലെന്ന് റിപോര്‍ട്ട്. ചെന്നൈയിലെ റീജ്യനല്‍ സെന്ററില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. സെന്ററിന്റെ ദേശീയ സമിതി കൂടി വിശകലനം നടത്തേണ്ടതുണ്ടെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചു. എച്ച്‌ഐവി ചികില്‍സ ഇപ്പോള്‍ ആവശ്യമില്ലെന്നും വിലയിരുത്തി. ആര്‍സിസിയില്‍ ചികി ല്‍സയിലിരിക്കെ സ്വീകരിച്ച രക്തത്തിലൂടെ ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിക്ക് എയ്ഡ്‌സ് ബാധിച്ചെന്ന റിപോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍, സംഭവത്തില്‍ തിരുവനന്തപുരം ആര്‍സിസിക്ക് പിഴവു സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it