malappuram local

പെണ്‍കുട്ടികള്‍ക്ക് പ്രതിരോധത്തിന്റെ പാഠവുമായി പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത്

മലപ്പുറം: പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പെണ്‍കുട്ടികള്‍ക്ക് ഇനി ഭയക്കാതെ എപ്പോഴും എവിടെയും പോവാം. ഏതു പ്രതികൂല സാഹചര്യങ്ങളെയും നേരിടാനുള്ള പ്രതിരോധം അവര്‍ക്കു കിട്ടിക്കഴിഞ്ഞു.
സ്വയം പ്രതിരോധത്തിനുള്ള പരിശീലനം പെണ്‍കുട്ടികള്‍ക്ക് നല്‍കി മാതൃകയാവുകയാണ് പറപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത്.  2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം. ഈ പദ്ധതിയിലൂടെ പെണ്‍കുട്ടികളെ സുരക്ഷിതമാക്കുകയാണ് ലക്ഷ്യം. ഷോട്ടോക്കാന്‍ കരാത്തെ പരിശീലകന്‍ കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുട്ടിയുടെ നേതൃത്വത്തിലായിരുന്നു 20 ദിവസം നീണ്ടുനിന്ന പരിശീലനം. പഞ്ചായത്തിലെ നൂറോളം കുട്ടികള്‍ക്കാണ് പരിശീലനം ലഭിച്ചത്. പരിശീലനത്തിന്റെ സമാപന സമ്മേളനം പറപ്പൂര്‍ ഐയുഎച്ച്എസ് സ്‌കൂളില്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കാലടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നസീറ തൂമ്പത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞു, പഞ്ചായത്തംഗങ്ങളായ ഹസീന, റസിയ ചെമ്പകശ്ശേരി, റസിയ കൊളക്കാട്ടില്‍, ഹമീദ്, ശശി, പഞ്ചായത്ത് സെക്രട്ടറി മധുസൂധനന്‍, ഇംപ്ലിമെന്റിങ് ഓഫിസറായ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം പി ഹസീന, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ സൈഫുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. തുടര്‍ന്ന് കുട്ടികള്‍ ഡെമോണ്‍സ്ട്രേഷനും അവതരിപ്പിച്ചു.
Next Story

RELATED STORIES

Share it