thiruvananthapuram local

പെണ്‍കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം: ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി



തിരുവനന്തപുരം: പെണ്‍കുട്ടികള്‍ വീടിനുള്ളില്‍ അതിക്രമത്തിന് ഇരയാകുന്നത് തടയാന്‍ പഞ്ചായത്തുകളിലെ ജാഗ്രതാസമിതികള്‍ ശക്തിപ്പെടുത്തണമെന്ന് മന്ത്രി കെ കെ ശൈലജ. ഇക്കാര്യത്തില്‍ വനിതാ കമ്മിഷനും വനിതാ സംഘടനകളും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കണം. വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ സംഘടനകളുടെ നേതൃസംഗമത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. ഗാര്‍ഹിക പീഡനത്തിനെതിരെ വ്യാപകമായി പ്രചാരണം നടത്തണം. ജാഗ്രതാ സമിതികളുടെ ഇടപെടലിലൂടെ അതിക്രമങ്ങള്‍ ഇല്ലാതാക്കാനാവും. നിര്‍ഭയ സമിതികള്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ മാതൃക നിര്‍ഭയ കേന്ദ്രം സ്ഥാപിക്കും. ഒരു മാസത്തിനുള്ളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് പ്രവര്‍ത്തനക്ഷമമാകും. സ്ത്രീകളുടെ പൂര്‍ണമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് വനിതാ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. സംരംഭകത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ജനാധിപത്യവല്‍ക്കരണം കുടുംബത്തില്‍ നിന്ന് ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു. വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍, അംഗങ്ങളായ എംഎസ് താര, ഷിജി ശിവജി, ഇഎം രാധ പങ്കെടുത്തു.
Next Story

RELATED STORIES

Share it