Flash News

പെണ്‍കുട്ടികളുടെ മരണം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

പെണ്‍കുട്ടികളുടെ മരണം: സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
X

കൊല്ലം: അഞ്ചാലുംമൂട് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ രണ്ടു പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികൃതര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കൊല്ലം ജില്ലാ കലക്ടര്‍, കൊല്ലം സിറ്റി പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ആഫ്റ്റര്‍ കെയര്‍ ഹോം സൂപ്രണ്ട് എന്നിവരോടാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. കിളികൊല്ലൂര്‍ സ്വദേശിനി പ്രസീത (15), കരുനാഗപ്പള്ളി സ്വദേശിനിയായ അര്‍ച്ചന (17) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ വാര്‍ഡനാണ് കുട്ടികള്‍ തൂങ്ങിനില്‍ക്കുന്ന വിവരം പോലിസില്‍ അറിയിച്ചത്. വാര്‍ഡനെയും മറ്റ് ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികള്‍ എഴുതിയ ആത്മഹത്യാകുറിപ്പും പോലീസ് കണ്ടെടുത്തു. രണ്ടുപേരുടെയും ആത്മഹത്യകുറിപ്പുകള്‍ പരിശോധിച്ചുവരികയാണെന്ന് സിറ്റിപോലീസ് കമ്മീഷണര്‍ അജിതാബീഗം പറഞ്ഞു. രണ്ടുകുട്ടികളും പോക്‌സോ പ്രകാരമുളള കേസുകളിലെ ഇരകളാണ്.
ഒരുമാസം മുമ്പാണ് കുട്ടികള്‍ ആഫ്റ്റര്‍കെയര്‍ഹോമിലെത്തിയത്. സൈന്റിഫിക് വിദഗ്ധരും ഫിംഗര്‍ഫ്രിന്റ് വിദഗ്ധരുമെത്തിയിട്ടുണ്ട്. ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ്‌നടത്തിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവമറിഞ്ഞയുടന്‍ കുട്ടികളുടെ ബന്ധുക്കള്‍ ആഫ്റ്റര്‍കെയര്‍ഹോമിലെത്തിയിരുന്നു. ഇതില്‍ ഒരാളുടെ മാതാവ് മകളുടെ മരണവിവരമറിഞ്ഞ് കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.


[related]
Next Story

RELATED STORIES

Share it