malappuram local

പെണ്‍കരുത്തില്‍ മാറഞ്ചേരിയിലെ ആദ്യ കോണ്‍ക്രീറ്റ് റോഡ്

പൊന്നാനി: മാറഞ്ചേരിയില്‍ സ്ത്രീ തൊഴിലാളികള്‍ കോ ണ്‍ക്രീറ്റ് ചെയ്ത റോഡ് നാടിന് സമര്‍പ്പിച്ചു.
തൊഴിലിരിപ്പല്ല നാടിന്റെ സുസ്ഥിര വികസനത്തോടൊപ്പമുള്ള തൊഴിലുറപ്പാണ് എംജിഎന്‍ആര്‍ഇജിഎസ് എന്ന് ഒരിക്കല്‍കൂടി തെളിയിച്ചുകൊണ്ട് മാറഞ്ചേരിയിലെ തൊഴിലുറപ്പു തൊഴിലാളികള്‍ മുന്‍കൈയെടുത്ത് നടപ്പാക്കിയ പഞ്ചായത്തിലെ വെള്ളക്കെട്ടുള്ളതും സഞ്ചാരയോഗ്യമല്ലാത്തതുമായ റോഡുകളുടെ കോണ്‍ക്രീറ്റിങ് പ്രവൃത്തിയുടെ ഭാഗമായാണ് റോഡ് നിര്‍മിച്ചത്.
പുറങ്ങ് എടത്തിക്കാവ് മടത്തില്‍ റോഡാണ് കോണ്‍ക്രീറ്റ് ചെയ്ത് നാട്ടുകാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം തുറന്നു കൊടുത്തത്. തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്ന ബ്ലോക്കിലെ തന്നെ ആദ്യ മെറ്റീരിയല്‍ വര്‍ക്കാണ് ഈ റോഡിന്റേത.്
17 സ്ത്രീ തൊഴിലാളികളും രണ്ട് വിദഗ്ധ തൊഴിലാളികളും ചേര്‍ന്നാണ് നിര്‍ദ്ദിഷ്ട റോഡിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനുവേണ്ടി 135 തൊഴില്‍ ദിനങ്ങള്‍ ഉപയോഗപ്പെടുത്തി. അഞ്ചുലക്ഷ ം രൂപയാണ് അടങ്കല്‍ തുക.
ഇതുള്‍പ്പടെ നാല് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ ഏറ്റെടുത്തിരുന്നത്. അതില്‍ മറ്റ് മൂന്നുറോഡുകളുടെ പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം മാറഞ്ചേരി പഞ്ചായത്തിലെ സ്ത്രീ തൊഴിലാളികള്‍ നടപ്പാക്കിയ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധതന്നെ പിടിച്ചു പറ്റിയിരുന്നു.
അന്ന് മഴക്കുമുന്‍പേ 12പുതിയ കുളങ്ങള്‍ കുത്തുകയും 40 ഓളം പഴയ കുളങ്ങളും 16 കെ എം തോടുകളും പുനരുദ്ധരിച്ച് പഞ്ചായത്തിലെ മഴവെള്ള സംഭരണം ഉറപ്പുവരുത്തിയിരുന്നു.
കത്തുന്ന ഈ കടുത്ത വേനലിലും വറ്റാത്ത ഉറവയായി ഈ കുളങ്ങള്‍ ഇന്നും ജലസമൃദ്ധമാണ്.
Next Story

RELATED STORIES

Share it