Flash News

പെണ്‍കടുവകള്‍ക്ക് പോഷകാഹാരം നല്‍കണമെന്ന് ശിവസേന

പെണ്‍കടുവകള്‍ക്ക് പോഷകാഹാരം നല്‍കണമെന്ന് ശിവസേന
X
tiger-cubമുംബൈ:  വനത്തില്‍ കടുവക്കുഞ്ഞുങ്ങള്‍ മരണമടയുന്നത് തടയാന്‍ പെണ്‍കടുവകള്‍ക്കായി മഹാരാഷ്ട്ര സര്‍ക്കാര്‍ പോഷകാഹാരവിതരണ പദ്ധതി ആരംഭിക്കണമെന്ന് ശിവസേന. ചന്ദ്രപുര്‍ ജില്ലയില്‍  നാലു കടുവാക്കുഞ്ഞുങ്ങള്‍ പട്ടിണികിടന്ന് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യം. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം മഹാരാഷ്ട്ര വനം മന്ത്രി ഏറ്റെടുക്കണമെന്നും പാര്‍ട്ടി മുഖപത്രമായ സാംനയുടെ മുഖപ്രസംഗം ആവശ്യപ്പെട്ടു.

ഞായറാഴ്ചയാണ് തദോബ കടുവാസങ്കേതത്തിന് 50 കിലോമീറ്റര്‍ അകലെ സവോലി വനത്തില്‍  മൂന്ന് കടുവാക്കുഞ്ഞുങ്ങളെ മരിച്ച നിലയില്‍ ഗ്രാമവാസികള്‍ കണ്ടെത്തിയത്. ഇവയോടൊപ്പം ഒരു കുഞ്ഞിനെക്കൂടി ജീവനോടെ കണ്ടെത്തിയിരുന്നുവെങ്കിലും ഇതും പിന്നീട് ചത്തു. ഇവയുടെ തള്ളയെ കണ്ടെത്തിയിട്ടില്ല. ഇതിനെ വേട്ടക്കാര്‍ കൊന്നതാകാമെന്നാണ് കരുതപ്പെടുന്നത്്.

വനം വകുപ്പുദ്യോഗസ്ഥരും വനം വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അധികാരത്തര്‍ക്കത്തെത്തുടര്‍ന്നാണ് കടുവാക്കുഞ്ഞുങ്ങള്‍ മരണപ്പെട്ടതെന്ന് ശിവസേന ആരോപിച്ചു.
വനം മന്ത്രി സുധീര്‍ മുന്‍ഗന്ധിവറിന്റെ സ്വന്തം ജില്ലയില്‍ നിന്നുതന്നെയാണ് നാലു കടുവാക്കുഞ്ഞുങ്ങള്‍ മരിച്ചത്്. അതിനാല്‍ത്തന്നെ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന്് മന്ത്രിക്ക് ഒഴിഞ്ഞു മാറാനാവില്ല. കടുവത്തള്ളയെ വേട്ടയാടിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it