Flash News

പെട്രോള്‍ വില വര്‍ധന:പൊതുനിരത്തില്‍ ബൈക്ക് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പോലീസ് കേസെടുത്തു

പെട്രോള്‍ വില വര്‍ധന:പൊതുനിരത്തില്‍ ബൈക്ക് കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം;പോലീസ് കേസെടുത്തു
X


കൊച്ചി: പെട്രോള്‍ വില അടിക്കടി ഉയര്‍ത്തുന്നതില്‍ പ്രധിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതു നിരത്തില്‍ ബൈക്ക് കത്തിച്ച് പ്രതിഷേധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എറണാകുളം പനമ്പിള്ളി നഗറിലെ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെയാണ് സംഭവം.
പ്രകടനവുമായെത്തിയ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. എന്നാല്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകരിലൊരാളുടെ ബൈക്ക് പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീയണക്കുകയായിരുന്നു.
പൊതുവഴിയില്‍ വാഹനം കത്തിച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Next Story

RELATED STORIES

Share it