Flash News

പെട്രോള്‍ വില ലിറ്ററിന് 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് ചിദംബരം

പെട്രോള്‍ വില ലിറ്ററിന് 25 രൂപ വരെ കുറക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് ചിദംബരം
X


ചെന്നൈ: പെട്രോള്‍ വില 25 രൂപ വരെ കുറക്കാന്‍ കേന്ദ്രസര്‍ക്കാറിന് സാധിക്കുമെന്നും എന്നാല്‍ സര്‍ക്കാര്‍ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരം. പകരം ഒന്നോ രണ്ടോ രൂപ കുറച്ച് അവര്‍ ജനങ്ങളെ പറ്റിക്കുകയാണെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഓരോ ലിറ്ററിന്‍മേലും 25 രൂപ വരെ കേന്ദ്ര സര്‍ക്കാറിന് അധികമായി ലഭിക്കുന്നുണ്ട്. ഈ തുക യഥാര്‍ത്ഥത്തില്‍ ഉപഭോക്താവില്‍ നിന്നുള്ളതാണ്.
ക്രൂഡ് ഓയിലിന്റെ വില ഇടിയുമ്പോഴൊക്കെ 15 രൂപ വരെ ഓരോ ലിറ്റര്‍ പെട്രോളിലും കേന്ദ്ര സര്‍ക്കാറിന് ലാഭം കിട്ടുന്നുണ്ട്?. ഇത് ജനങ്ങള്‍ക്ക് നല്‍കുന്നതിന് പകരം ഓരോ ലിറ്ററിലും 10 രൂപ അധിക നികുതി കൂടി ഈടാക്കുകയാണ്? സര്‍ക്കാര്‍ ചെയ്യുന്നത്-ചിദംബരം ആരോപിച്ചു.

Next Story

RELATED STORIES

Share it