palakkad local

പെട്രോള്‍ ബങ്കിനടുത്തെ കിണറുകളില്‍ ഇന്ധനം : ഫയര്‍ഫോഴ്‌സും ഇന്ധന കമ്പനികളും പരിശോധിച്ചു



ചെര്‍പ്പുളശ്ശേരി: അയ്യപ്പന്‍കാവിനടുത്ത ഇന്ത്യന്‍ ഒയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ ബങ്കിനടുത്തെ വീടുകളിലെ കിണറുകളില്‍ പെട്രോള്‍ പടര്‍ന്നതുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്‌സും, ഇന്ധന കമ്പനികളും, ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, ചെര്‍പ്പുളശ്ശേരി നഗരസഭയും ,പോലീസും പരിശോധന നടത്തി. അയ്യപ്പന്‍കാവിനടുത്തുള്ള പെട്രോള്‍ ബങ്കിനടുത്തുള്ള നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളിലെ കിണറുകളിലാണ്  ചോര്‍ച്ച കാണപ്പെട്ടത്. കിണറില്‍ നിന്നും വെള്ളമെടുത്ത് ബക്കറ്റില്‍ തീയിട്ടാല്‍ വെള്ളം കത്തുന്നുണ്ട്. കടുത്ത വേനലായിട്ടും, കിണറുകളില്‍ വെള്ളം ഉണ്ടായിട്ടും ഈ ഭാഗത്ത് താമസിക്കുന്ന  കുടുംബങ്ങളെല്ലാം കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാതെ കഷ്ടപ്പെടുകയാണ്. മുമ്പ് ഇത്തരത്തില്‍ ഇന്ധനത്തിന്റെ പാട കണ്ട് ബങ്കുടമകളെ അറിയിച്ചെങ്കിലും ഇന്ധനം ചോരാന്‍ സാധ്യത ഇല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്. വെള്ളത്തിന് കറുത്ത നിറവും, ഗന്ധവും ഉണ്ട്.  പെട്രോള്‍ ബങ്കില്‍ നിന്നാണ് കിണറുകളില്‍ ഇന്ധനം കലരുന്നതെന്ന് തെളിഞ്ഞാല്‍ ബങ്കിന് സ്‌റ്റോപ്പ് മെമ്മോ നല്‍കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it