Flash News

പെട്രോള്‍ പമ്പ് സമരം ഭാഗികം



കൊച്ചി: കേരളത്തിലെ 1500ഓളം വരുന്ന പെട്രോള്‍ പമ്പുടമകള്‍ 24 മണിക്കൂര്‍ നടത്തിയ സമരം ഭാഗികം. പെട്രോളിയം ഉല്‍പന്നങ്ങളുടെ ബാഷ്പീകരണം മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ ഡീലര്‍മാരുടെ കമ്മീഷന്‍ കൂട്ടണമെന്നാവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ ആഹ്വാനപ്രകാരമായിരുന്നു സമരം. ഓള്‍ കേരള ഫെഡറേഷന്‍  ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്  സമരത്തില്‍ പങ്കെടുത്തു. ഇവരുടെ പമ്പുകള്‍ കൂടതലുള്ള  വയനാട്, പത്തനംതിട്ട ജില്ലകളിലാണ് സമരം കൂടുതല്‍ ബാധിച്ചത്. അതേസമയം കേരള സ്‌റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ സമരത്തില്‍നിന്നും വിട്ടുനിന്നു. ഇവരുടെ 1200 പമ്പുകള്‍ ഇന്നലെ തുറന്നുപ്രവര്‍ത്തിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാനത്ത് മൊത്തം 2200 പമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. സിവില്‍ സപ്ലൈസിന്റെ പമ്പുകള്‍ക്ക് പുറമേ റിലയന്‍സ് പമ്പുകളും ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചതിനാല്‍ പല  ജില്ലകളിലും സമരം കാര്യമായി ബാധിച്ചില്ല.
Next Story

RELATED STORIES

Share it