Flash News

പെട്രോള്‍ പമ്പ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്‍മാറി



ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില ദിവസംതോറും നിശ്ചയിക്കുന്നതിനെതിരെ പെട്രോള്‍ പമ്പ് ഉടമകള്‍ വെള്ളിയാഴ്ച ആഹ്വാനം ചെയ്ത സമരം വേണ്ടെന്ന് വച്ചു. വില മാറ്റി നിശ്ചയിക്കുന്ന സമയം അര്‍ധരാത്രിയില്‍ നിന്ന് രാവിലെ ആറുമണിയായി നിശ്ചയിക്കണമെന്ന പമ്പുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരം ഒഴിവായത്. ജൂണ്‍ 16 മുതലാണ് ദിവസംതോറും ഇന്ധന വില നിശ്ചയിക്കുന്നത് പ്രാബല്യത്തില്‍ വരിക.
Next Story

RELATED STORIES

Share it