Flash News

പെട്രോള്‍, ഡീസല്‍ വില 2 രൂപ കുറച്ചു



ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ വില ലിറ്ററിന് രണ്ടു രൂപ കുറച്ചു. കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ കാരണം. പുതിയ നിരക്ക് ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍ വന്നു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. സപ്തംബര്‍ ഒന്നിനും 25നും ഇടയ്ക്ക് രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 12 ശതമാനം ഉയര്‍ന്നിട്ടുണ്ട്. രാജ്യാന്തര വിപണി വിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നത്. കേന്ദ്ര -സംസ്ഥാന നികുതികള്‍ കൂടി ചേരുമ്പോള്‍ ഉയര്‍ന്ന വിലയാണ് ഉപഭോക്താക്കള്‍ക്ക് പെട്രോളിനും ഡീസലിനും നല്‍കേണ്ടിവരുന്നത്. നികുതി കുറയ്ക്കുന്നതു വഴി രാജ്യത്തിന് 26,000 കോടിയുടെ വരുമാന നഷ്ടമുണ്ടാവുമെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it