പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 36 പൈസയും ഡീസലിന് 87 പൈസയുമാണു വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. ഈ മാസം ആദ്യവും രാജ്യത്ത് എണ്ണവില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇതു മൂന്നാംതവണയാണ് ഡീസലിന് വില വര്‍ധിപ്പിക്കുന്നത്.
ഡല്‍ഹിയില്‍ ലിറ്ററിന് നിലവില്‍ 60.70 രൂപയായിരുന്നത് ഇന്നലെ അര്‍ധരാത്രി മുതല്‍ 61.06 രൂപയായി ഉയര്‍ന്നതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡീസല്‍ ലിറ്ററിന് 45.93 രൂപയായിരുന്നത് 46.80 രൂപയായി ഉയര്‍ന്നു. അവസാനമായി പെട്രോള്‍ വില വര്‍ധിപ്പിച്ചത് ജൂലൈ 16നായിരുന്നു. അന്ന് 32 പൈസയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, ഡീസലിന് ഒക്ടോബര്‍ ഒന്നിന് 50 പൈസയും ഒക്‌ടോബര്‍ 16ന് 95 പൈസയും വര്‍ധിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it