പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിനും ഡീസലിനും 50 പൈസയോളമാണു വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരുലിറ്റര്‍ പെട്രോളിന് 83.36 രൂപയും ഡീസലിന് 77.23 രൂപയുമാണു വില. എറണാകുളം- 82.92, 75.98, കോഴിക്കോട് 82.31, 76.27 എന്നിങ്ങനെയാണ് ഇന്ധന വില. പ്രീമിയം പെട്രോളിനും വില വര്‍ധിക്കുകയാണ്.
ബന്ദും ഹര്‍ത്താലും പ്രഖ്യാപിച്ച് വിലവര്‍ധന നേരിടാന്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും തയ്യാറെടുക്കുന്നതിനിടെയാണ് ഇന്ധനവില വീണ്ടും കൂടിയത്. രാജ്യാന്തരതലത്തില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞിരിക്കുമ്പോള്‍ ഇന്ധനവില വര്‍ധിക്കുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. അതേസമയം, എണ്ണവില വര്‍ധിക്കുമ്പോള്‍ കമ്പനികള്‍ക്ക് വന്‍ ലാഭമാണ് ഉണ്ടാവുന്നതെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ 2018 ജൂലൈ വരെയുള്ള കാലയളവില്‍ പ്രധാന എണ്ണക്കമ്പനികളുടെ ലാഭം 62,451.84 കോടിയാണ്. പ്രതിമാസം കമ്പനികളുടെ ശരാശരി ലാഭം 5204.32 കോടിയാണ്. ഇന്ധനവില എത്ര ഉയര്‍ന്നിട്ടും കേന്ദ്രവും എണ്ണക്കമ്പനികളും എന്തുകൊണ്ട് കണ്ണടയ്ക്കുന്നു എന്നതിന് ഉത്തരം കൂടിയാണ് ഈ കണക്കുകള്‍. വിലവര്‍ധന നേരിടാന്‍ കഴിഞ്ഞ ജൂണില്‍ സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി ഒരുരൂപ കുറച്ചിരുന്നു.

Next Story

RELATED STORIES

Share it