പെട്രോള്‍-ഡീസല്‍ വില കുറച്ചു; എക്‌സൈസ് തീരുവ കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 32 പൈസയും ഡീസലിന് 85 പൈസയും കുറച്ച്, എക്‌സൈസ് തീരുവ കൂട്ടി. പെട്രോളിന് ലിറ്ററിന് 75 പൈസയും ഡീസലിന് 1.83 രൂപയുമാണ്  എക്‌സൈസ് തീരുവ കൂട്ടിയത്. ഇതോടെ ഫലത്തില്‍ ഇന്ധനവിലയില്‍ വര്‍ധനയുണ്ടായി. പുതുക്കിയ നിരക്ക് ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രബല്യത്തില്‍ വന്നു. നേരത്തേയും ഇന്ധനവില കുറച്ചെങ്കിലും കേന്ദ്രം എക്‌സൈസ് തീരുവ കൂട്ടിയതിനാല്‍ അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്കു ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയും രൂപയും ഡോളറും തമ്മിലുള്ള വിനിമയനിരക്കും കണക്കിലെടുത്താണ് ഇപ്പോള്‍ വില കുറച്ചതെന്ന് പ്രമുഖ എണ്ണവിതരണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it