പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 37 പൈസയും ഡീസലിന്റേത് ലിറ്ററിന് രണ്ടു രൂപയുമാണ് വര്‍ധിപ്പിച്ചത്. രണ്ടാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് സര്‍ക്കാര്‍ ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. പെട്രോളിന്റെ അടിസ്ഥാന തീരുവ ലിറ്ററിന് 7.36 രൂപയില്‍ നിന്നു 7.73 രൂപയായും ഡീസലിന്റേത് ലിറ്ററിന് 5.83 രൂപയില്‍ നിന്നു 7.83 രൂപയായും വര്‍ധിപ്പിച്ചു. ഡീസല്‍ തീരുവ വര്‍ധനയില്‍ നിന്നു കേന്ദ്രത്തിന് 4300 കോടിയും പെട്രോളിന്റേതില്‍ നിന്നു 80 കോടിയും അധിക വരുമാനം ലഭിക്കും.
നേരത്തേ ഡിസംബര്‍ 17ന് പെട്രോളിന്റെ എക്‌സൈസ് തീരുവ 30 പൈസയും ഡീസല്‍ എക്‌സൈസ് തീരുവ 1.17 രൂപയും വര്‍ധിപ്പിച്ചിരുന്നു. നവംബര്‍ 7നും കേന്ദ്രം തീരുവയില്‍ വര്‍ധന വരുത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 1.60 രൂപയും ഡീസല്‍ ലിറ്ററിന് 30 പൈസയുമായിരുന്നു തീരുവ വര്‍ധിപ്പിച്ചത്. മൂന്നു തവണ തീരുവ വര്‍ധിപ്പിച്ചതിലൂടെ 10,000 കോടിയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
Next Story

RELATED STORIES

Share it