പെട്രോള്‍-ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസല്‍ ലിറ്ററിന് 1.17 രൂപയും എക്‌സൈസ് തീരുവ കൂട്ടി. ഇതുവഴി സര്‍ക്കാരിന് 2500 കോടി രൂപ അധികവരുമാനമുണ്ടാകും. ഇതോടെ ബ്രാന്‍ഡ് ചെയ്യാത്ത പെട്രോളിന് ലിറ്ററിന്റെ അടിസ്ഥാന തീരുവ 7.06ല്‍ നിന്ന് 7.36 ആയും ബ്രാന്‍ഡ് ചെയ്യാത്ത ഡീസലിന്റേത് 4.66ല്‍ നിന്ന് 5.83 ആയും ഉയരും.
ആറു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വര്‍ധിപ്പിക്കുന്നത്. അതിനിടെ, ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
Next Story

RELATED STORIES

Share it