പെട്രോള്‍പമ്പ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍പമ്പുടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ഭാരവാഹികളുമായി മന്ത്രി അനൂപ് ജേക്കബ് നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്. ഡീലര്‍മാര്‍ പഞ്ചായത്തുകളില്‍നിന്ന് ട്രേഡിങ് ലൈസന്‍സ് എടുത്താല്‍ മതിയെന്ന് ധാരണയായി. മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഏകജാലകസംവിധാനം ഏര്‍പ്പെടുത്തും. പമ്പുകളുടെ ലൈസന്‍സ് പുതുക്കിനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം തുടങ്ങിയത്. കേരളത്തിലെ മുഴുവന്‍ പമ്പുടമകളുടെയും ലൈസന്‍സ് തുക ആറരക്കോടിയോളം വരും. അതു മുടക്കാനാവില്ലെന്ന് കമ്പനികളും ശഠിച്ചു. ഇതാണ് സമരത്തിലേക്ക് നയിച്ചത്. സംഘടനാ ഭാരവാഹികളായ തോമസ് വൈദ്യന്‍, ജിജു, പെട്രോളിയം കമ്പനികളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it