Kottayam Local

പെട്രോളിയം നികുതി സാമാന്യ മര്യാദയുടെ ലംഘനം: തിരുവഞ്ചൂര്‍



കോട്ടയം: പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി, ഉല്‍പാദന ചിലവിനേക്കാള്‍ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നികുതി ഘടനയ്ക്കും സാമാന്യ മര്യാദയ്ക്കും എതിരാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. നികുതിയുടെ പേരില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്നത് രാജ്യത്ത് ഇതാദ്യമായാണ്. സമസ്ത മേഖലയിലും വിലക്കയറ്റത്തിന്റെ സാമാന്യ മര്യാദകളെല്ലാം ലംഘിച്ച കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ഭാരത ജനത മുക്കാലിയില്‍ കെട്ടിയിട്ടടിക്കുന്ന കാലഘട്ടം വിദൂരമല്ലെന്നു അദ്ദേഹം പറഞ്ഞു.പെട്രോളിയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനെതിരേ സമരം പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ ആദ്യം തോമസ് ഐസക്കിനെക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ചുമത്തിയ നികുതി പൂര്‍ണമായും പിന്‍വലിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന  രാപകല്‍ സമരത്തിന്റെ ജില്ലയിലെ ഉദ്ഘാടനം തിരുനക്കര മൈതാനത്ത് നിര്‍ഹിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.ജോസഫ് വാഴക്കന്‍ എക്‌സ് എംഎല്‍എ, കുര്യന്‍ ജോയ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ലതികാസുഭാഷ്, അസിസ് ബഡായി, അഡ്വ. ടോമി കല്ലാനി, സണ്ണി തോമസ്, തമ്പിച്ചന്ദ്രന്‍, അഡ്വ. പി എസ് ജെയിംസ്, മുണ്ടക്കയം സോമന്‍, അഡ്വ. സനല്‍ മാവേലില്‍ കെപിസിസി ഭാരവാഹികളായ അഡ്വ. പി എ സലിം, ഫിലിഫ് ജോസഫ്, അഡ്വ. പി എസ് രഘുറാം, നാട്ടകം സുരേഷ്, യുജിന്‍തോമസ് തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it