palakkad local

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവ്: കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ വെല്ലുവിളിക്കുന്നു

പാലക്കാട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ദ്ധനവിന്റെ മറവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അതിന്റെ തെളിവാണ് ഡീസലിന്റെ വില കുത്തനെ ഉയര്‍ന്നിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതിന്റെ മറവില്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയില്ലെന്ന കേന്ദ്ര പെട്രോളിയം മന്ത്രിയുടെയും സംസ്ഥാന ധനമന്ത്രിയുടെയും വെളിപ്പെടുത്തലെന്നും കേരള ഉപഭോക്തൃ ആക്ഷന്‍ കമ്മിറ്റി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
യുപിഎ സര്‍ക്കാറിന്റെ ഭരണകാലത്ത് പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലനിയന്ത്രണാധികാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്  ആവശ്യപ്പെട്ട്  പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിച്ച് വരെ ബഹളം വെച്ചും റോഡില്‍ കാളവണ്ടി ഓടിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്ത രാ ഷ്ട്രീയ കക്ഷികള്‍ കേന്ദ്രഭരണം കിട്ടിയപ്പോള്‍ മാളത്തില്‍ ഒളിച്ചിരിക്കുകകയും അന്ന് നടത്തിയ കോലാഹലങ്ങള്‍ പാടെ മറന്നുകളയുകയും ചെയ്തിരിക്കുകയാണ്.
അധിക നികുതി വേണ്ടെന്ന് വെയ്ക്കാനും ഹോട്ടലുകള്‍ക്ക് ഏര്‍പ്പെടുത്തിയ ജിഎസ്ടി പൂര്‍ണ്ണമായും പിന്‍വലിക്കാനും തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള ഉപഭോക്തൃ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ ക ണ്‍വീനര്‍ എ കെ സുല്‍ത്ത ാന്‍ അധ്യക്ഷത വഹിച്ചു. ഡോ. മാന്നാര്‍ജി രാധാകൃഷ്ണന്‍, എസ് രാധാകൃഷ്ണന്‍, എസ് കുമാരന്‍ ചിറക്കാട്, എം അഖിലേഷ് കുമാര്‍, സി വേലായുധന്‍ കൊട്ടേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it