kasaragod local

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിപണനം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം: കെ എം മാണി



കാഞ്ഞങ്ങാട്: പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ജിഎസ്ടി മുഖേന വില കുറയ്ക്കുവാന്‍ കഴിയുമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ്് (എം) ജില്ലാ ജനറല്‍ ബോഡി തിരഞ്ഞെടുപ്പു യോഗം കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റബറിന് 200 രൂപ താങ്ങ് വില പ്രഖ്യാപിക്കണമെന്നും റബര്‍ സബ്‌സിഡി ഊര്‍ജ്ജിതമാക്കമെന്നും കേന്ദ്ര കേരള സര്‍ക്കാരുകള്‍ അതിനാവശ്യമായ തുക അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ, ജോസ് കെ മാണി എംപി, ജോയി എബ്രഹാം എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, തോമസ് ഉണ്ണിയാടന്‍, പി വി മൈക്കില്‍, ജെറ്റോ ജോസഫ്, കുര്യാക്കോസ് പ്ലാപ്പറമ്പില്‍ സംസാരിച്ചു. ഷിനോജ് ചാക്കോ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: കുര്യാക്കോസ് പ്ലാപ്പറമ്പില്‍ (പ്രസിഡന്റ്), ജോയി മൈക്കിള്‍ പേണ്ടാനത്ത്, ഡാനിയേല്‍ ഡിസൂസ (വൈ പ്രസിഡന്റ്), ചാക്കോ തെന്നിപ്രാക്കല്‍ (ജനറല്‍ സെക്രട്ടറി), സജി സെബാസ്റ്റ്യന്‍, ഷാജി വെള്ളം കുന്നേല്‍, ജോസഫ് മൈക്കിള്‍, തോമസ് ചാക്കോ (സെക്രട്ടറി), പി വി മൈക്കിള്‍, ജെറ്റോ ജോസഫ്, ജോര്‍ജ്ജ് പൈനാപ്പിള്ളി, ഹെന്ററി മൊന്തേരോ, സ്റ്റീഫന്‍ മൂരിക്കുന്നേല്‍, മിനി ചെറിയാന്‍, രഞ്ജിത്ത് പുളിയക്കാടന്‍ (സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍).
Next Story

RELATED STORIES

Share it