പെട്രോളിന് 50ഉം ഡീസലിന് 46ഉം പൈസ കുറച്ചു

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. അസംസ്‌കൃത എണ്ണയുടെ വില വീപ്പയ്ക്ക് 34.39 യുഎസ് ഡോളറായി താഴ്ന്നതിനെ തുടര്‍ന്നാണ് പെട്രോള്‍-ഡീസല്‍ വില കുറച്ചത്. രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കുന്നത്.
Next Story

RELATED STORIES

Share it