പെട്രോളിന് വില കുറച്ചു; ഡീസലിന് കൂട്ടി

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിന് 32 പൈസ കുറയ്ക്കുകയും ഡീസലിന് 28 പൈസ വര്‍ധിപ്പിക്കുകയും ചെയ്തു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍വന്നു. തുടര്‍ച്ചയായി ആറാംതവണയാണ് പെട്രോള്‍ വില കുറയ്ക്കുന്നത്. ഈ മാസം ഒന്നിന് പെട്രോളിന് നാല് പൈസയും ഡീസലിന് മൂന്ന് പൈസയും കുറച്ചിരുന്നു. പുതിയ നിരക്കുപ്രകാരം പെട്രോള്‍ വില ഡല്‍ഹിയില്‍ 59.63 രൂപയായിരിക്കും. ഡീസലിന് 44.96 രൂപയും.
Next Story

RELATED STORIES

Share it