wayanad local

പൂ വസന്തമൊരുക്കി ഓര്‍ക്കിഡ് ഫെസ്റ്റിവലിന് തുടക്കം

അമ്പലവയല്‍: പൂ വസന്തമൊരുക്കി അന്താരാഷ്ട്ര ഓര്‍ക്കിഡ് മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം. സംസ്ഥാന കൃഷി വകുപ്പും, കാര്‍ഷിക സര്‍വകലാശാലയും, ഓര്‍ക്കിഡ് സൊസൈറ്റി ഓഫ് ഇന്ത്യയും, അമ്പലവയല്‍ പ്രാദേശിക ഗവേഷണകേന്ദ്രത്തില്‍ സംയുക്തമായി നടത്തുന്ന ഓര്‍ക്കിഡ് മഹോത്സവത്തിന്റെ സാങ്കേതിക സെമിനാറിന് ഇന്നലെ തുടക്കമായി.ജൈവ വൈവിധ്യ പരിപാലനത്തിനും, ആരോഗ്യപരിപാലനത്തിനും, പരിസ്ഥിതി സംരക്ഷണത്തിലും ഓര്‍ക്കിഡ് പൂക്കളുടെ പ്രാധാന്യം സാങ്കേതിക സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ഇനിയും ഓര്‍ക്കിഡ് പൂ കൃഷിയിലെ സാധ്യതകള്‍ നാം വേത്ര പ്രയോജനപ്പെടുത്തിയിട്ടില്ല. വയനാട്ടില്‍ നിലവിലുളള ഓര്‍ക്കിഡ്  പൂകൃഷിക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി കര്‍ഷകര്‍ക്ക് ഇതിലൂടെ വരുമാനം ഉറപ്പ്  വരുത്തുവാനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഓര്‍ക്കിഡ് സൊസൈറ്റിയുടെ പ്രസിഡ്ണ്ട് പ്രൊഫസര്‍ എ കെ ഭട്ട്‌നഗര്‍, സെക്രട്ടറി പ്രെമീള പഥക്, നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കേരള ഓഫിസര്‍ എസ് കെ രമേശ്, ഡോ. ടി ജെ ജാനകി റാം ഐസിആര്‍ ഡല്‍ഹി, ഡോ. പി കെ രാജീവന്‍, അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി രാജേന്ദ്രന്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസറും, ഓര്‍ക്കിഡ് സൊസൈറ്റി   ട്രഷററുമായ പ്രേം. എല്‍ ഉണ്യാല്‍ സാങ്കേതിക സെമിനാറിന്  നേതൃത്വം നല്‍കി. കേരള ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതികളെക്കുറിച്ച് എസ് കെ രമേശ്, പശ്ചിമഘട്ട മലനിരകളിലെ ഓര്‍ക്കിഡുകളെ കുറിച്ച് ഡോ.വില്യംഡിക്രൂസ്, ഗോവയിലെ ഓര്‍ക്കിഡ് ജൈവ വൈവിധ്യത്തെക്കുറിച്ച് ഡോ.ജീവന്‍ സിങ് ജലാല്‍, സൗത്ത് ഗുജറാത്തിലെ ഓര്‍ക്കിഡ് സവിശേഷതകളെ കുറിച്ച് ഡോ. രാജശേഖര്‍ ഇങ്കഹള്ളി, പശ്ചിമ ഘട്ടത്തിലെ ഓര്‍ക്കിഡ് വൈവിധ്യങ്ങളെ കുറിച്ച് ടി എന്‍ സിബിനും, കുടക് മേഖലകളിലെ ഓര്‍ക്കിഡ് വൈവിധ്യ ങ്ങളെ കുറിച്ച് ഡോ. എം ജയദേവ ഗൗഡയും സെമിനാറില്‍ സംസാരിച്ചു. ഓര്‍ക്കിഡ് ഫെസ്റ്റിവലിന്റെ ഔപചാരിക ഉത്ഘാടനം ഇന്ന് കൃഷി മന്ത്രി അഡ്വ.വി.എസ് സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ  അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പ്രതേ്യക കാര്‍ഷിക മേഖല-വയനാട് പ്രഖ്യാപനം കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിക്കാറാം മീണ ഐഎഎസ് പദ്ധതി വിശദീകരണം നടത്തും. എം ഐ ഷാനവാസ് എംപി, കാര്‍ഷിക സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.എം ആര്‍ ചന്ദ്ര ബാബു പങ്കെടുക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫസര്‍ ഡോ. പി കെ രാമചന്ദ്രന്‍ വയനാടിന്റെ നെല്‍ വിത്തിനങ്ങളുടെ ഡയറക്ടറി പ്രകാശനം ചെയ്യും.
Next Story

RELATED STORIES

Share it