kannur local

പൂവാലന്‍മാരെ പിടികൂടാന്‍ കണ്ണിറുക്കി വനിതാപോലിസ്; ഒടുവില്‍ പുലിവാലായി

കണ്ണൂര്‍: ബസ് സ്റ്റാന്റിലെത്തുന്ന പൂവാലരെ പിടികൂടാന്‍ വനിതാ പോലിസിന്റെ 'വഴിവിട്ടനീക്കം ഒടുവില്‍ പുലിവാലായി. ഇന്നലെ വൈകീട്ട് പഴയ ബസ് സ്റ്റാന്റിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
പൂവാലന്‍മാരെയും സ്ത്രീകളെ ശല്യം ചെയ്യുന്നവരെയും പിടികൂടാന്‍ മഫ്തി വേഷത്തിലെത്തിയ വനിതാ പോലിസുകാര്‍ നടത്തിയ കോപ്രായങ്ങളാണ് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കിയത്.
ബസ് കാത്തിരിക്കുന്ന യുവാക്കളെയും മധ്യവയസ്‌കരെയും നോക്കി വനിതാ പോലിസുകാര്‍ കണ്ണിറുക്കിയും കൈകാലുകള്‍ കൊണ്ട് കോപ്രായങ്ങള്‍ കാട്ടിയും വശീകരിക്കാന്‍ ശ്രമിച്ചു.
ചിലരെ കെണിയില്‍പെടുത്തി വനിതാ പോലിസുകാര്‍ പിഴയീടാക്കുകയും ചെയ്തു. വേഷംമാറിയെത്തിയ വനിതാപോലിസുകാരുടെ നടപടി ശ്രദ്ധയില്‍പെട്ടതോടെ യാത്രക്കാരില്‍ ഒരാവിഭാഗം പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഒടുവില്‍ പോലിസ് വാഹനം തടയുന്നിടത്തു വരെ കാര്യങ്ങളെത്തി. പ്രശ്‌നം കൈവിടുമെന്നു ഭയന്ന പോലിസുകാര്‍ മെല്ലെ തടിയൂരുകയായിരുന്നു.
കുറ്റവാളികളെ സൃഷ്ടിച്ച് പിഴയീടാക്കുന്ന നടപടി ആഭ്യന്തര വകുപ്പിനു നാണക്കേടാണെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.
Next Story

RELATED STORIES

Share it