kannur local

പൂവത്തും കയനിയിലും ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ റീത്ത്

തളിപ്പറമ്പ്: തളിപ്പറമ്പിനടുത്ത് പൂവത്തും മട്ടന്നൂരിനടുത്ത് കനയിലും ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ റീത്ത് വച്ചു.
പൂവം ക്രിസ്ത്യന്‍ പള്ളിക്ക് സമീപത്തെ പാറോല്‍ നസീബിന്റെ വീട്ടുവരാന്തയിലാണ് ഇന്നലെ പുലര്‍ച്ചെ റീത്ത് കാണപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിന് പള്ളിയില്‍ പോവാന്‍ എഴുന്നേറ്റപ്പോഴാണ് റീത്ത് കണ്ടത്.
നസീബിന് കഴിഞ്ഞ ദിവസം നടന്ന സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ പരിക്കേറ്റിരുന്നു. ഷബീര്‍, ജാബിര്‍, ഷഫീഖ്, നസീബ് നിങ്ങളുടെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് റീത്തിനോടൊപ്പം വച്ച കടലാസിലുള്ളത്. കുറിപ്പ് വേര്‍പെട്ടുപോകാതിരിക്കാന്‍ പ്രത്യേകമായി വലയുള്ള പ്ലാസ്റ്റിക്ക് കവറിലാക്കിയാണു വച്ചിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് പോലിസ് റീത്ത് കസ്റ്റഡിയിലെടുത്തു.
ഇക്കഴിഞ്ഞ അഞ്ചിന് രാത്രി പൂവത്ത് കുഞ്ഞാലിക്കുട്ടിയുടെ ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സിപിഎം-ലീഗ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരാണ് റീത്തില്‍ പേരെഴുതപ്പെട്ട ജാബിറും അന്‍സാറും. സിപിഎം പ്രവര്‍ത്തകരാണ് റീത്ത് വച്ചതിനു പിന്നിലെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു.
കയനി സ്‌കൂളിന് സമീപത്തെ പള്ളിക്കണ്ടി ഹൗസില്‍ പി കെ അബ്ദുല്ലയുടെ വീട്ടു വരാന്തയിലാണ് റീത്ത് ഇന്നലെ പുലര്‍ച്ചെ കാണപ്പെട്ടത്. വാതില്‍ തുറന്നപ്പോഴാണ് റീത്ത് കണ്ടത്.
രണ്ട് ഭാഗത്ത് മരത്തിന്റെ പലക വച്ച് നടുവില്‍ റീത്ത് വച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് മട്ടന്നൂര്‍ എസ്‌ഐ പോലിസ് റീത്ത് കസ്റ്റഡിയിലെടുത്തു. വിവരമറിഞ്ഞ് ലീഗിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ വീട്ടിലെത്തി.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
Next Story

RELATED STORIES

Share it