kozhikode local

പൂര്‍വ വിദ്യാര്‍ഥി വിദ്യാഭ്യാസ ചരിത്ര ചിത്രം സമര്‍പ്പിച്ച് മാതൃകയായി

കോഴിക്കോട്: കോഴിക്കോട് ഗവ. കോളജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷന് വിദ്യാഭ്യാസ ചരിത്ര ചിത്രം സമര്‍പ്പിച്ച് പൂര്‍വ വിദ്യാര്‍ഥി മാതൃകയായി. കോളജിലെ തന്നെ പൂര്‍വ വിദ്യാര്‍ഥിയും ചിത്രകാരനുമായ അഭിലാഷ് തിരുവോത്താണ് ചിത്രം തയ്യാറാക്കി സമര്‍പ്പിച്ചത്. ചിത്രമെഴുത്തിലൂടെ ചരിത്രത്തെ അവതരിപ്പിക്കുന്ന ശ്രേണിയിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമാണിത്. മുന്‍പ് രസതന്ത്ര ചരിത്രം കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിനായി സമര്‍പ്പിച്ചതാണ് ആദ്യ ചിത്രം.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നാഴികകല്ലായി മാറിയ കോത്താരി കമ്മിഷന്‍ അവതരിപ്പിച്ച ഡോ. എസ് കോത്താരിയും ലോകം അംഗീകരിച്ച് കേരള വിദ്യാഭ്യാസ മാതൃക അവതരിപ്പിച്ച ജോസഫ് മുണ്ടശേരിയേയും ചിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ടത് എടുത്തു പറയേണ്ടതാണ്. വിദ്യാര്‍ഥികള്‍ക്ക് വിവരശേഖരണത്തിനായി ഉപയോഗിക്കാന്‍ പറ്റുന്നവിധത്തിലാണ് അഭിലാഷ് തിരുവോത്ത് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ ചരിത്രത്തെ വളര്‍ന്നു വരുന്ന കുട്ടികളെ പഠിപ്പിക്കാന്‍ ഈ ചിത്രം ഉപയോഗപ്രദമാകുമെന്നാണ് അധ്യാപകര്‍ വരെ പറയുന്നത്.കോളജില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ സുഭാഷ്ചന്ദ്രന്‍ ചിത്രം കോളജിനു നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ.അബ്ദുല്‍ഖാദര്‍ പറമ്പാട്ട് അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it