പൂര്‍ണ ഉത്തരവാദിത്തം കേന്ദ്രത്തിന്: ഇ ടി

ന്യൂഡല്‍ഹി: ജെഎന്‍യുവിലെയും ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെയും എല്ലാ സംഭവ വികാസങ്ങളുടെയും പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര ഗവണ്‍മെന്റിനാണെന്നും ഗവണ്‍മെന്റ് സൃഷ്ടിച്ച ഈ സങ്കീര്‍ണതയില്‍ നിന്ന് അവര്‍ക്ക് കൈ കഴുകാനാവില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
യൂനിവേഴ്‌സിറ്റികളിലെ പ്രക്ഷുബ്ധ സാഹചര്യങ്ങളെക്കുറിച്ച് പര്‍ലമെന്റില്‍ നടന്ന പ്രത്യേക ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
യൂനിവേഴ്‌സിറ്റികളെ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യം പരിരക്ഷിക്കുന്നതിനായി വരുതിയില്‍ നിര്‍ത്തണമെന്ന അജണ്ട ഗവണ്‍മെന്റിനുണ്ട്. അതിനാല്‍ അവര്‍ എല്ലായിടത്തും കടന്നുകയറുകയാണ്. രണ്ടു കേന്ദ്ര മന്ത്രിമാരും ദലിത് പീഡനത്തിന്റെ ദുഷിച്ച പാരമ്പര്യമുള്ള ഒരു വൈസ് ചാന്‍സലറും എബിവിപിയും ബിജെപിയുടെ പ്രാദേശിക നേതൃത്വവും ഒരു ടീമായി സൃഷ്ടിച്ചെടുത്തതാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ സംഭവ വികാസങ്ങള്‍.
കേന്ദ്രമന്ത്രിമാര്‍ പ്രശ്‌നം ആളിക്കത്തിക്കാനുതകുന്ന വിധത്തില്‍ 5 സര്‍ക്കുലറുകളാണ് യൂനിവേഴ്‌സിറ്റിക്കയച്ചത്. ജെഎന്‍യുവാകട്ടെ ഒരഗ്നി പര്‍വതത്തിന്റെ സ്വാഭാവത്തിലാണുള്ളത്. ആരെയും കാര്യമായി യാതൊരു തെളിവുമില്ലാതെതന്നെ രാജ്യദ്രോഹികളായി മുദ്രകുത്താമെന്നാണ് ഗവണ്‍മെന്റ് ധരിക്കുന്നത്. ഇതൊരു എളുപ്പവഴിയായി സ്വീകരിക്കുകയാണ്. സത്യത്തില്‍ ഈ ഗവണ്‍മെന്റ് തീകൊണ്ട് കളിക്കുകയാണ്. ഇത്തരം നീക്കങ്ങളില്‍ നിന്ന് പിന്തിരിഞ്ഞാലേ രാജ്യം രക്ഷപ്പെടുകയുള്ളുവെന്നും ഇടി പറഞ്ഞു.
Next Story

RELATED STORIES

Share it